രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് അംഗത്വം റദ്ദ് ചെയ്ത നടപടി പ്രതിഷേധാർഹം; പ്രകടനം നടത്തി യൂത്ത് കോൺഗ്രസ്‌ പയ്യോളി മണ്ഡലം കമ്മറ്റി


പയ്യോളി: രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് അംഗത്വം റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ പയ്യോളി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി ഇ.കെ. ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സനൂപ് കോമത്ത് അധ്യക്ഷത വഹിച്ചു.

നിതിൻ പൂഴിയിൽ, മുജേഷ് ശാസ്ത്രി, അൻവർ കായിരിക്കണ്ടി, ഹരിരാജ് മഠത്തിൽ, ഷനിൽ മാലാറമ്പത്ത് എന്നിവർ സംസാരിച്ചു. ശരണ്യ ഷനിൽ സ്വാഗതവും വിപിൻ വേലായുധൻ നന്ദിയും പറഞ്ഞു.

സൈഫുദ്ധീൻ ഗാന്ധി നഗർ, സുദേവ് എസ് ഡി, റിനീഷ് പൂഴിയിൽ,അനഘ നിതിൻ,ദിലീപ് മൂലയിൽ, അൻഷാസ് ഏഞ്ഞിലാടി എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.