ചികിത്സയ്ക്കിടെ മുറി അകത്തുനിന്ന് പൂട്ടി യുവതിയെ പീഡിപ്പിച്ചു; പയ്യന്നൂരില്‍ ഫിസിയോതെറാപ്പി ക്ലിനിക് ഉടമ പിടിയിൽ


പയ്യന്നൂര്‍: ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫിസിയോതെറാപ്പി ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ ക്ലിനിക് ഉടമ ശരത് നമ്പ്യാര്‍(47) ആണ് അറസ്റ്റിലായത്.

യുവതിയുടെ പരാതിയില്‍ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുയായിരുന്നു. സ്ഥാപനത്തിലെ വനിതാ തെറാപ്പിസ്റ്റുകളാണ് യുവതിയ ആദ്യം പരിശോധിച്ചത്. അവര്‍ പോയപ്പോള്‍ ശരത്ത് മുറി അകത്ത് നിന്ന് പൂട്ടി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ചൊവ്വാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി. സംഭവത്തെ തുടര്‍ന്ന് ഇന്നലെ ഒരു സംഘം ആളുകളെത്തി സ്ഥാപനത്തിലെ ഉപകരണങ്ങളും ചില്ലും തകര്‍ത്തു. സിസിടിവി ക്യാമറകള്‍ തച്ചുടച്ച ശേഷമായിരുന്നു അക്രമം. സംഭവത്തില്‍ അഞ്ച്‌ പേരെ പോലീസ് അറസ്റ്റ് ചെയ്തു.