ഹോം നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കോഴിക്കോട്ടെ ഹോട്ടല്‍ മുറിയിയിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രതിയായ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് വെച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്. ഹോം നഴ്‌സിങ് സ്ഥാപനം നടത്തുന്നയാളാണ് പ്രതി.
2023 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഹോം നഴ്‌സിങ് സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ വേണമെന്ന പരസ്യം കണ്ട് യുവതി ഇയാളെ സമീപിച്ചത്. അഭിമുഖത്തിനെന്ന വ്യാജേനെ കോഴിക്കോട്ടെ ഒരു ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അഷ്‌റഫിനെ റിമാന്‍ഡ് ചെയ്തു.
Summary: The young woman was called to a hotel room in Kozhikode and tortured by offering her a home nursing job; The accused youth was arrested