ഒന്നല്ല, രണ്ടല്ല സഞ്ചരിച്ചത് അഞ്ച് കിലോ മീറ്റർ, വെെറലായി ബസിന് പുറകിലെ യുവാവിന്റെ സാഹസിക യാത്ര; വിലങ്ങാട് നിന്നുള്ള ദൃശ്യങ്ങൾ കാണാം


വിലങ്ങാട് : ബസ്സിനുള്ളിൽ കയറാൻ സാധിക്കാതയതോടെ മറ്റൊന്നും ആലോചിക്കാതെ ബസ്സിന് പിറകിൽ തൂങ്ങി സാഹസിക യാത്ര നടത്തി യുവാവ്. വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിറകിൽ കയറിയുള്ള യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വെെറലായിരിക്കുന്നത്.

തെരുവംപറമ്പിൽ നിന്നും യുവാവ്‌ ബസിൽ കയറാൻ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നില്ല. തുടർന്ന് ബസിന്റെ പിറകിലെ കമ്പിയിൽ തൂങ്ങി പിടിക്കുകയായിരുന്നു. വാണിമേൽ പാലം മുതൽ അഞ്ച് കിലോമീറ്ററോളം ദൂരമാണ് ഇയാൾ ഇത്തരത്തിൽ യാത്ര നടത്തിയത്‌. ബസിന് പുറകിൽ വന്ന വാഹനത്തിലെ യാത്രക്കാരാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.

ALSO READ- https://vatakara.news/a-young-man-hangs-from-the-back-of-a-bus-on-the-vilangad-kozhikode-route/