മാതൃകാപരം ഈ പ്രവര്‍ത്തനം; പേരാമ്പ്രയില്‍ കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് യുവാവ്


പേരാമ്പ്ര: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം ഉടമസ്ഥയ്ക്ക് നല്‍കി യുവാവ് മാതൃകയായി. കക്കാട് നടുപ്പറമ്പില്‍ അന്‍സാര്‍റാണ് പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തുള്ള ഷോപ്പിനു മുന്നില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണ ചെയില്‍ ഉടമയ്ക്ക് തിരികെ ഏല്‍പ്പിച്ചത്.

സി.ഐ ബിനു തോമസിന്റെ സാന്നിധ്യത്തില്‍ ഉടമയായ താനിക്കണ്ടി സജിലയ്ക്ക് സ്വര്‍ണം കൈമാറി.

summary: the young man returned the gold that fell in perambra to its owner