അനൗൺസ്മെന്റ്, കർട്ടൺ ഉയർത്തൽ തുടങ്ങി എല്ലാ പ്രവർത്തനവും കൈയ്യിലൊതുക്കി വനിതാ സംഘം; നാദാപുരം സബ്ജില്ലാ കലോത്സവത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത് നൂറോളം വനിതകൾ
കല്ലാച്ചി : നാദാപുരം സബ്ജില്ലാ കലോത്സവത്തിൻ്റെ സമ്പൂർണ നിയന്ത്രണമേറ്റെടുത്ത് വനിതകൾ. കല്ലാച്ചി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ എട്ട് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ മുഴുവൻ വേദികളും മൂന്നാം ദിനമായ ഇന്ന് പൂർണ്ണമായി വനിതകൾ നിയന്ത്രിച്ചു. നൂറോളം അധ്യാപികമാരും അധ്യാപക പരിശീലകരും മറ്റും അടങ്ങിയ സംഘമാണ് നിയന്ത്രണം ഏറ്റെടുത്തത്.
ഇലഞ്ഞി, ദേവതാരൂ, നീർമാതളം, പവിഴ മല്ലി, ചെമ്പകം, നീലക്കുറിഞ്ഞി, നീർമാതളം , മൈലാഞ്ചി എന്നീ വേദികളിലായാണ് മത്സരം നടക്കുന്നത്. സ്റ്റേജ് മാനേജർ, അനൗൺസർ, കർട്ടൺ ഉയർത്തൽ, റെക്കോർഡിങ്, തുടങ്ങി എല്ലാ പ്രവർത്തികളും വനിതാ സംഘം കൈയ്യടക്കി. വട്ടപ്പാട്ട്, ഒപ്പന, കോൽക്കളി, നാടകം, സംഘ നൃത്തം തുടങ്ങി കാണികളുടെ മനം കവരുന്ന ഇനങ്ങളാണ് ഇന്ന് അരങ്ങേറിയത്. ഉമ്മത്തൂർ എസ് ഐ എച്ച്എസ്എസ് അധ്യാപിക സജില, രേഖ ടിപി, ഗീത ടി എൻ , എന്നിവർ നേതൃത്വം നൽകി.