പാനൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മരണം വിവാഹം നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ


വടകര: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാനൂർ മാക്കൂല്‍ പീടികയിലെ അത്തലാം കണ്ടിയില്‍ വിസ്മയയാണ് മരിച്ചത്.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിസ്മയയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ്‌ മരണം സംഭവിച്ചത്. ഈ വരുന്ന സെപ്റ്റംബര്‍ എഴിനു വിസ്മയയുടെ വിവാഹം നടത്താൻ കുടുംബം നേരെത്തേ തീരുമാനിചിരുന്നു.

അച്ഛൻ : പരേതനായ രവീന്ദ്രൻ
അമ്മ: സനില.

Description: The woman who was being treated for fever died in Panur; Death is days away from marriage