മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; മരിച്ചത്‌ മലപ്പുറം ചേലേമ്പ്ര സ്വദേശിനി


പയ്യോളി: മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണു മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. മലപ്പുറം വള്ളിക്കുന്ന്‌ ചേലേമ്പ്ര പുല്ലിപറമ്പ് മാമ്പേക്കാട്ട് പുറായ് ജിൻസി ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. കണ്ണൂർ-ആലപ്പുഴ എക്‌സ്പ്രസിൽ കണ്ണൂരിൽ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.

മൂരാട് ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോൾ ശുചിമുറിയിൽ പോകാനായി സീറ്റിൽ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനിൽ നിന്നും വീണത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അച്ഛൻ: സുബ്രഹ്‌മണ്യൻ (സി.പി.ഐ.എം പുല്ലിപറമ്പ് ബ്രാഞ്ച് അംഗം, പികെഎസ് ചേലേമ്പ്ര ലോക്കൽ കമ്മറ്റി ജോയിൻ്റ് സെക്രട്ടറി)
അമ്മ: ഗിരിജ
സഹോദരി ജിസി.