കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍തട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല
കൊയിലാണ്ടി: കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍തട്ടി മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. അന്‍പത്- അന്‍പത്തിയഞ്ച് വയസ് പ്രായം തോന്നുന്ന സ്ത്രീയാണ് മരിച്ചത്. ചുവന്ന സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചിരുന്നത്.
ഇന്ന് രാവിലെ 8.40ന് വന്ദേ ഭാരത് ട്രെയിന്‍തട്ടിയാണ് ഇവര്‍ മരണപ്പെട്ടത്. ആളെ തിരിച്ചറിയാന്‍ പറ്റാത്തവിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിക്കുക.
Summary: The woman who died after being hit by a train near the Koilandi flyover is yet to be identified