കല്ലേരിയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വടകര: കല്ലേരിയില്‍ ഭര്‍ത്യമതിയായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവാട്ടുംപാറ വെങ്കല്ലുള്ള പറമ്പത്ത് ശ്യാമിലി (25)യാണ് മരിച്ചത്. ഇന്നലെ രാത്രി 8മണിയോടെയാണ് സംഭവം.
കണ്ണൂര്‍ സ്വദേശിയാണ് ശ്യാമിലി. കല്ലേരിയിലെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യയോടെ ശ്യാമിലിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിതിന്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വില്യാപ്പള്ളി എം.ജെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. രാത്രിയോടെ സംസ്‌കാരം നടക്കും.
സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു. നാല് വയസുള്ള ദ്രുവരക്ഷ് ആണ് ഏക മകന്‍.
Description: The woman was found dead inside the house in Kalleri