‘വീട്ടില്‍ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയും മര്‍ദ്ദിച്ചു’; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഭര്‍ത്താവ് രാഹുലാണ് യുവതിയെ ആംബുലന്‍സില്‍ യുവതിയെ കൊണ്ടുവന്നത്. ഇതിന് ശേഷം ഇയാള്‍ ആശുപത്രി വിടുകയും ചെയ്തു.
യുവതിയുടെ കണ്ണിലും മുഖത്തും പരുക്കുണ്ട്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയും രാഹുല്‍ തന്നെ മര്‍ദ്ദിച്ചുവെന്നും തനിക്ക് മുറിവേറ്റുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും യുവതി പറഞ്ഞു.
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. നേരത്തെ പന്തീരാങ്കാവ് പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവതിയാണ് ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തുവന്നത്. എന്നാല്‍ പിന്നീട് യുവതി മൊഴി മാറ്റി പറയുകയായിരുന്നു.
Description: The woman in the Panthirankav domestic violence case is in hospital with serious injuries