‘ഞാനും അമ്മയും അനിയത്തിയും കാണുന്നത് ഒരു തീഗോളം വീട്ടിലേക്ക് വന്ന് വലിയ ശബ്ദത്തോടെ പതിച്ചതാണ്”; കൂരാച്ചുണ്ടില്‍ ഇടിമിന്നലില്‍ വീടിന്റെ വയറിങ്ങും സ്വിച്ച് ബോര്‍ഡും സിമന്റ് തൂണും തകര്‍ന്നു



കൂരാച്ചുണ്ട്:
ഇടിമിന്നലില്‍ കൂരാച്ചുണ്ടില്‍ വീടിന് നാശം. ഒന്നാം വാര്‍ഡ് ഓഞ്ഞിലില്‍ താമസിക്കുന്ന വലിയാനംകണ്ടത്തില്‍ ഏലിയാമ്മയുടെ വീടിന്റെ വയറിങ്, സ്വിച്ച് ബോര്‍ഡ്, പാനുകള്‍ തുടങ്ങിയവയാണ് നശിച്ചത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച മതിലിന്റെ സിമന്റ് തൂണും തകര്‍ന്നിട്ടുണ്ട്.

ശനിയാഴ്ച ഉച്ചോടെയായിരുന്നു സംഭവം. അപകടം നടക്കുന്ന സമയത്ത് താനും അമ്മയും അനുജത്തിയും വീട്ടിലുണ്ടായിരെന്ന് വീട്ടുടമ ഏലിയാമ്മ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒരു വലിയ ശബ്ദത്തോടെ തീഗോളം വീട്ടിലേക്ക് പതിക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. പിന്നീട് ഞങ്ങളിരുന്നതിന് തൊട്ടടുത്തുള്ളത് അടക്കമുള്ളമുള്ള സ്വിച്ച് ബോര്‍ഡും മറ്റും പൊട്ടിത്തെറിച്ചു. വീടിന്റെ മലിലിലെ കോണ്‍ക്രീറ്റ് തൂണും പൊട്ടിത്തെറിച്ചു.

വീടിന്റെ ഒരുഭാഗത്തെ വയറിങ് പൂര്‍ണമായി നശിച്ചിട്ടുണ്ടെന്നാണ് ഏലിയാമ്മ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് വില്ലേജില്‍ പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ഏലിയാമ്മയും കുടുംബവും ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്.