പുറമേരിയില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയില്‍
വടകര: പുറമേരിയില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഒലിപ്പില്‍ നാണുവിന്റെ വീടിനു നേരെയാണ് അക്രമണമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
വീട്ടിലെ 15 ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. വീട്ടുകാര്‍ ഒരു മാസത്തിലേറെയായി ചെന്നൈയില്‍ ആണ് താമസം. അയല്‍വാസികളാണ് സംഭവം വീട്ടുകാരെ അറിയിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ ഗ്ലാസുകള്‍ തകര്‍ക്കുന്ന ശബ്ദം അയല്‍വാസികള്‍ കേട്ടിരുന്നു. രാവിലെയാണ് നാണുവിന്റെ വീടിന് നേരെയാണ് അക്രമണമുണ്ടായതെന്ന് മനസിലായത്. നാണുവിന്റെ ബന്ധുക്കള്‍ നാദാപുരം പോലീസില്‍ പരാതി നല്കി. ഇന്‍സ്പെക്ടര്‍ എം.എസ് സാജനും സംഘവും സ്ഥലത്ത് പരിശോധന നടത്തി.
Description: The windows of the house in purameri were broken