കാലവര്‍ഷക്കെടുതി: മേപ്പയൂര്‍ സ്വദേശിയുടെ കിണര്‍ ഇടിഞ്ഞു താണു
മേപ്പയൂര്‍: മഴ കനത്തത്തോടെ ജില്ലയിലെ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇന്നലെ പെയ്ത മഴയില്‍ മേപ്പയൂര്‍ സ്വദേശിയുടെ വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞു താണു. കീഴ്പ്പയ്യൂരിലെ പാറച്ചാലില്‍ കുഞ്ഞിരാമന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്.
ഇന്നലെ വൈകിട്ടായിരുന്നു കിണര്‍ ഇടിഞ്ഞത്. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്ക് കുഞ്ഞിരാമന്‍ പരാതി നല്‍കിയിട്ടുണ്ട്.
മഴ കനത്തത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ മഴയായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. ജൂലൈ ആറ് വരെ ജില്ലയില്‍ ഓറഞ്ച് മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍ സറീന ഒളോറ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.