ജലനിരപ്പ് ഉയരുന്നു; കക്കയം ഡാം തുറന്നേക്കും, കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം


കക്കയം: ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ കക്കയം ഡാം തുറക്കാൻ സാധ്യത. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ജലസംഭരണിയിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്നതിനാല്‍ ഇന്ന് (ജൂലൈ 29) തന്നെ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

ജല സംഭരണിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതിനാല്‍ കുറ്റ്യാടിപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.