കനത്ത മഴ: വളയം ചെറുമോത്ത് പള്ളിമുക്കില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു


നാദാപുരം: വളയം ചെറുമോത്ത് പളളിമുക്കില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. പള്ളിക്കുനിയില്‍ റാഷിദിന്റെ വീടിനോട് ചേര്‍ന്നുള്ള മതിലാണ് തകര്‍ന്നു വീണത്.

കനത്ത മഴയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ചുറ്റുമതില്‍ തകര്‍ന്ന് വീണ് സമീപത്ത് താമസിക്കുന്ന റാഷിദിന്റെ സഹോദരന്‍ അന്‍സാറിന്റെ വീട്ടുമുറ്റത്തേക്കാണ് വീണത്.

അന്‍സാറിന്റ വീടിനും പിന്‍ശത്തുള്ള ബാത്ത്‌റൂമും ഭാഗമായി തകര്‍ന്നു. ചുറ്റുമതില്‍ തകര്‍ന്നതോടെ റാഷിദിന്റെ വീട് ഇപ്പോള്‍ അപകടാവസ്ഥയിലാണ്.