ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മതില്‍ക്കെട്ട് തകര്‍ന്ന് ക്ഷേത്രക്കുളത്തിലേക്ക് ഇടിഞ്ഞ് വീണു (വീഡിയോ കാണാം)


കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മതില്‍ക്കെട്ട് ഇടിഞ്ഞ് ക്ഷേത്രക്കുളത്തില്‍ വീണു. ചോറ്റാനിക്കര കീഴ്കാവ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതില്‍ക്കെട്ടാണ് പൂര്‍ണ്ണമായി ഇടിഞ്ഞ് കിഴക്കേ ചിറ എന്നറിയപ്പെടുന്ന അമ്പലക്കുളത്തിലേക്ക് വീണത്.

അപകടത്തില്‍ ആളപായമൊന്നുമില്ല. രണ്ടു ദിവസമായി മതില്‍ക്കെട്ടിന്റെ താഴെ ഭാഗം തകര്‍ന്നു കിടക്കുകയായിരുന്നുവെന്ന് ഭക്തര്‍ പറഞ്ഞു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടും ക്ഷേത്രം അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും ആരോപണമുണ്ട്.

രാത്രിയിലെ ഗുരുതി പൂജയ്ക്ക് നിരവധി ഭക്തര്‍ തടിച്ച് കൂടുന്ന ഇടത്താണ് അപകടമുണ്ടായത്. മതില്‍ ഇടിഞ്ഞു വീണപ്പോള്‍ ആളുകളില്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. മതില്‍ ഇടിഞ്ഞ് കുളത്തില്‍ വീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

വീഡിയോ കാണാം:

summary: the wall of chottanikkara temple collapsed and fell into the temple pond