ശക്തമായ മഴയിൽ അരൂരിൽ മതിൽ തകർന്നു വീണു


അരൂർ: ശക്തമായ മഴയിൽ മതിൽ തകർന്നു. അരൂരിലെ പി. കെ രാധാകൃഷ്ണൻ്റെ വീടിൻ്റെ പിൻ ഭാഗത്തെ മതിലാണ് ഇടിഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം.

പുലർച്ചെ പെയ്ത ശക്തമായ മഴയിൽ മതിൽ തകർന്ന് വീഴുകയായിരുന്നു. തൊട്ടടുത്ത വീട്ടു മുറ്റത്തേക്കാണ് കല്ലും, മണ്ണും പതിച്ചത്. കരിങ്കല്ലും, ചെങ്കല്ലും കൊണ്ട് നിർമ്മിച്ച മതിലാണ് തകർന്നത്.

അതേസമയം വളയം ചെറുമോത്ത് പളളിമുക്കിലും വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. പള്ളിക്കുനിയില്‍ റാഷിദിന്റെ വീടിനോട് ചേര്‍ന്നുള്ള മതിലാണ് തകര്‍ന്നു വീണത്.

കനത്ത മഴ: വളയം ചെറുമോത്ത് പള്ളിമുക്കില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു