വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം; രക്ഷാദൗത്യത്തിൽ പങ്കാളികളായ വടകര മേഖലയിലെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു


വടകര: നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കാളികളായ വടകര മേഖലയിലെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. വടകര ഫയർ ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫിസർ വർഗ്ഗീസ് നേതൃത്വം നൽകി.
അപകടം ഉണ്ടായ ദിവസം രാവിലെ തന്നെ ചൂരൽമലയിലെത്തിയ വടകര ഫയർ ആൻഡ് റെസ്‌ക്യു സംഘത്തൊടൊപ്പം വടകരമേഖലയിലെ സന്നദ്ധ പ്രവർത്തകരായ സി.ഡി.വി. വളണ്ടിയർമാരും ഉണ്ടായിരുന്നു.

ആപത് മിത്ര ഉൾപ്പെടെയുള്ള സന്നദ്ധ സേനയിലെ 25 പേരെയാണ് ആദരിച്ചത്. അസിസ്റ്റന്റ് ഓഫീസർ വിജിത്ത്, സീനിയർ ഫയർ ആന്റ് റസ്ക്യു ഓഫീസർ അനീഷ്, സ്റ്റേഷൻ പോസ്റ്റ്‌ വാർഡൻ വിജിഷ്, ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡൻ ദീപ എന്നിവർ സംസാരിച്ചു.