വടകരയില്‍ ഇനി രണ്ടു നാള്‍ വോളിബോള്‍ ആവേശം; വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം


വടകര: ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും മടപ്പള്ളി സ്‌പോര്‍ട്‌സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ബി ഡിവിഷന്‍ വടകര മേഖല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 28,29 തീയതികളില്‍ നടക്കും. വള്ളിക്കാട് കൊളങ്ങാട്ട് ഭഗവതി ക്ഷേത്ര മൈതാനിയില്‍ കെ.പ്രമോദ് സ്മാരക സ്‌റ്റേഡിയത്തില്‍ 28ന് രാവിലെ യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ പാലേരി രമേശന്‍ ഉദ്ഘാടനം ചെയ്യും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് പാലേരി കണാരന്‍ മാസ്റ്റര്‍ സ്മാരക ട്രോഫിയും വി.വി കുമാരന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് കെ.കെ പ്രമോദ് സ്മാരക ട്രോഫിയും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ രാഘവന്‍ മാണിക്കോത്ത്, സി.വി വിജയന്‍, പാലേരി മോഹനന്‍, ഇ.കെ കുമാരന്‍, മേലോടി സുകുമാരന്‍, ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.

Description: The volleyball championship starts tomorrow