വേളത്ത് പള്ളിയത്ത്- കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം നാടിന് സമർപ്പിച്ചു
[top13
വേളം: വേളം ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ പള്ളിയത്ത് – കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നെയിമ കുളമുള്ളതിലാണ് ഉൽഘാടനം നിർവഹിച്ചത്. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുമ മലയിൽ അധ്യക്ഷത വഹിച്ചു.
വേളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം പണി പൂർത്തിയാക്കിയത്. പാലം യാഥാർത്ഥ്യമായതോടെ ഈ പ്രദേശത്തെ യാത്ര പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. ഗ്രാമ പഞ്ചായത്തംഗം ബീന കോട്ടേമ്മൽ, ഏ.കെ.ചിന്നൻ, മാണിക്കോത്ത് രാജൻ, ഏ.കെ.നാണു നമ്പ്യാർ, ഏ.പി.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
The Velam Palliathu -Kannivayal Koyalakandam Canal Bridge was dedicated to the nation.