ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വാങ്ങിയ വാഹനം ആറു മാസമായി ഷെഡിൽ; വാടകയ്ക്ക് വാഹനമെടുത്ത് നികുതിപ്പണം ധൂർത്തടിക്കുന്നെന്ന് ആരോപണം


ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് വാർഡുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കുന്നതിന് വേണ്ടി വാങ്ങിയ വാഹനം ആറ് മാസങ്ങളായ് ഉപയോഗിക്കാതെ ഷെഡ്ഡിൽ കിടക്കുന്നു. സ്വന്തമായി പുതിയ വാഹനം ഉണ്ടെന്നിരിക്കെ വാടകയ്ക്ക് വണ്ടിയെടുത്ത് പഞ്ചായത്ത് നികുതിപ്പണം ധൂർത്തടിക്കുകയാണ് എന്ന് ആക്ഷേപം.

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര ലക്ഷം രൂപ ഉപയോഗിച്ചാണ് കഴിഞ്ഞ മാർച്ചിൽ മിനിലോറി വാങ്ങിയത്. വണ്ടിക്ക് ഡ്രൈവറെ നിശ്ചയിക്കാനുള്ള ഇൻറർവ്യൂ ആഗസ്ത് 27 ന് തീരുമാനിച്ച് പത്രത്തിൽ പരസ്യം കൊടുത്തെങ്കിലും യു.ഡി.എഫിലെ തർക്കം കാരണം തലേദിവസം കാരണം പറയാതെ മാറ്റിവെച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്ന് പിരിക്കുന്ന യൂസർ ഫീയിൽ നിന്ന് വണ്ടി കൂലി നൽകിയാണ് മാലിന്യം നിലവിൽ കയറ്റുന്നത്.

[min2]

സ്വന്തം വണ്ടിയുണ്ടായിട്ടും ഉപയോഗിക്കാതെ ഖജനാവിലെ പണം ചെലവഴിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്ന് വരികയാണ്. എത്രയും പെട്ടെന്ന് ഡ്രൈവറെ നിശ്ചയിച്ച് വാഹനം പുറത്തിറക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്ന് പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡണ്ടിന് അദ്ദേഹം കത്തുനൽകി.

Summary: The vehicle bought by Ayancheri Gram Panchayat has been in the shed for six months; Allegation of wasting tax money by renting a Vehicle