വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസ്; വടകര പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പേലിസ്
വടകര: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ വടകര പൊലീസ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. വടകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാണിച്ചാണ് പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് പോലിസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കേസുമായി ബന്ധപെട്ട് ഇതിനകം 24 പേരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഫോറൻസിക് റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ല. റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് മെറ്റയിൽ നിന്നാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ലഭിക്കേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും. റിപ്പോർട്ട് ഓപ്പൺ കോടതിയിൽ 29 ന് മാത്രമെ പരിഗണനക്ക് വരികയുള്ളു.