കായക്കൊടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങള്‍ക്ക് അജ്ഞാതര്‍ തീയിട്ടു; വീട്ടിലേയ്ക്കും തീപ്പടർന്നു
കുറ്റ്യാടി: കായക്കൊടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍. കായക്കൊടിയില്‍ ഐ.എന്‍.എല്‍ നേതാവിന്റെ വീട്ടുമുറ്റത്താണ് നിര്‍ത്തിയ ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചത്. വീടിന്റെ വാതിലിലേക്കും തീപടര്‍ന്നു. ഐ.എന്‍.എല്‍ മേഖലാ ചെയര്‍മാന്‍ എടക്കണ്ടി പോക്കറിന്റെയും മകന്റെയും സ്‌കൂട്ടറുകളാണ് സംഭവത്തില്‍ കത്തി നശിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് അജ്ഞാതര്‍ വാഹനങ്ങള്‍ തീയിട്ടത്. ഇരുവാഹനങ്ങളും പൂര്‍ണമായി കത്തിനശിച്ചു. കാര്‍പ്പെറ്റിലേക്ക് തീപ്പടര്‍ന്നതിനെത്തുടര്‍ന്ന് വീടിന്റെ മുന്‍ഭാഗം വാതിലിലേക്കും തീപ്പടരുകയായിരുന്നു. ചൂടും വെളിച്ചവും കൊണ്ട് ഉണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. ഉടന്‍ തൊട്ടില്‍പാലം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തൊട്ടില്‍പ്പാലം സി.ഐയുടെ നേതൃത്വത്തിലിള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്തതായി സി.ഐ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സയന്റിഫിക് സംഘത്തെ വിവരമറിയിച്ചതായും വിദഗ്ധ പരിശോധന തുടരുകയാണെന്നും അറിയിച്ചു.
summary: the two wheeler parked in the backyard of kayakodi were destroyed by fire