ര​ണ്ട​ര പ​തി​റ്റാ​ണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു; കുറ്റ്യാടി ബൈപ്പാസിന്റെ ശി​ലാ​സ്ഥാ​പ​നം 30ന്


കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ബൈ​പാ​സി​നാ​യി ര​ണ്ട​ര പ​തി​റ്റാ​ണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു. അ​ഞ്ച്​ റോ​ഡു​ക​ൾ ഒ​റ്റ ക​വ​ല​യി​ൽ ചേ​രു​ന്ന ടൗ​ണി​ൽ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ പ​രി​ഹ​രി​ക്കാ​ൻ കോ​ഴി​ക്കോ​ട്​-​നാ​ദാ​പു​രം റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ കി​ഫ്​​ബി ഫ​ണ്ടി​ൽ 39.42 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്​ ബൈ​പാ​സ്​ പ​ണി​യു​ന്ന​ത്. ഇ​തി​ൽ 13 കോ​ടി സ്ഥ​ല​മെ​ടു​പ്പി​നും ബാ​ക്കി നി​ർ​മാ​ണ​ത്തി​നു​മാ​ണ്. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കും മു​​മ്പെ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ഉ​ട​മ​ക​ൾ സ​മ്മ​ത​പ​ത്രം ത​ന്ന​തി​നാ​ലാ​ണ്​​ പ്ര​വൃ​ത്തി എ​ളു​പ്പം ടെ​ൻ​ഡ​ർ ന​ട​ത്താ​നാ​യ​തെ​ന്ന്​ കെ.​പി. കു​ഞ്ഞ​മ്മ​ദ്​ കു​ട്ടി എം.​എ​ൽ.​എ പ​റ​ഞ്ഞു.

കു​റ്റ്യാ​ടി പാ​ല​ത്തി​നു സ​മീ​പ​ത്തു തു​ട​ങ്ങി ക​ടേ​ക്ക​ച്ചാ​ലി​ൽ അ​വ​സാ​നി​ക്കു​ന്ന ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ റോ​ഡിന് 94 പേ​ർ സ്ഥ​ലം വി​ട്ടു കൊ​ടു​ക്കു​ന്നു​ണ്ട്. വ​യ​നാ​ട്​ റോ​ഡി​ലെ തി​ര​ക്ക്​ കു​റ​ക്കാ​ൻ മേ​ൽ​പാ​ലം, കു​റ്റ്യാ​ടി പു​ഴ​ക്ക്​ കു​റു​കെ തൊ​ണ്ടി​പ്പൊ​യി​ൽ പാ​ലം എ​ന്നീ പ​ദ്ധ​തി​ക​ളും പൊ​തു​മാ​രാ​മ​ത്ത്​ വ​കു​പ്പി​ന്റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ബൈപ്പാസിന്റെ ശി​ലാ​സ്ഥാ​പ​നം 30ന്​ ​വൈ​കീ​ട്ട്​ വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ നി​ർ​വ​ഹി​ക്കും.

സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്​​ക​ര​ണ യോ​ഗം കെ.​പി. കു​ഞ്ഞ​മ്മ​ദ്​ കു​ട്ടി എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്റ്​ ഒ.​ടി. ന​ഫീ​സ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ കെ.​പി. ച​ന്ദ്രി, ​ ടി.​കെ. മോ​ഹ​ൻ ദാ​സ്, എ.​സി. അ​ബ്​​ദു​ൽ മ​ജീ​ദ്, പി. ​സു​രേ​ഷ്​ ബാ​ബു, പി.​കെ. സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്വാ​ഗത സംഘം ഭാ​ര​വാ​ഹി​ക​ളായി ഒ.​ടി. ന​ഫീ​സ (ചെ​യ​ർ), ടി.​കെ. മോ​ഹ​ൻ​ദാ​സ്, എ.​സി. മ​ജീ​ദ്, സി.​എ​ച്ച്. ശ​രീ​ഫ്, സി.​എം. നൗ​ഫ​ൽ (വൈ​സ്​ ചെ​യ​ർ), പി.​സി. ര​വീ​ന്ദ്ര​ൻ (ക​ൺ), പി.​കെ. സു​രേ​ഷ്, വി.​പി. മൊ​യ്തു, ഒ.​പി. മ​ഹേ​ഷ്, ച​ന്ദ്ര​മോ​ഹ​ൻ, ച​ന്ദ്ര​ദാ​സ്​ (ജോ.​ക​ൺ), ഹാ​ഷിം ന​മ്പാ​ട​ൻ (ട്ര​ഷ​റ​ർ) എന്നിവരെ തെരഞ്ഞെടുത്തു.