പുതിയപ്പുറം അപകട വളവിൽ ഇരട്ടി അപകടമായി മുറിച്ച് റോഡിലിട്ട മരങ്ങൾ; മുറിച്ചിട്ട് മാസങ്ങളായിട്ടും എടുത്ത് മാറ്റാൻ നടപടിയില്ല
നടുവണ്ണൂർ: പുതിയപ്പുറം അപകട മേഖലയ്ക്ക് സമീപത്തെ മരങ്ങൾ മുറിച്ച ശേഷവും ഭീഷണിയാകുന്നു. മരം മുറിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും എടുത്ത് മാറ്റാതെ റോഡിലിട്ടിരിക്കുകയാണ്.
നാട്ടുകാർ പരാതി നൽകിയതിനെ അടർന്നാണ് സംസ്ഥാനപാതയിലെ പുതിയ പ്പുറം അപകട വളവിന് സമീപത്ത് സ്ഥിതി ചെയ്യുന്ന മരം മുറിച്ച് മാറ്റിയത്. റോഡിൽ കിടക്കുന്ന മരം പെരവച്ചേരി റോഡിൽ നിന്ന് സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അപകട ഭീഷണി സൃഷ്ടിക്കുകയാണ്.
പുതിയപ്പുറം അപകട വളവിന് പരിഹാരം കാണുകയെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണെങ്കിലും അക്കാര്യത്തിൽ ഇരുവരെ നടപടിയായിട്ടില്ല. അതിനിടയിലാണ് മരം മുറിച്ച് റോഡിലിട്ട് അപകടം ഇരട്ടിയാകാൻ വഴിയൊരുക്കുന്നത്.
അപകട വളവിന് സമീപത്തെ മരം മുറിച്ച് റോട്ടിലിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും എടുത്ത് മാറ്റാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.