ചെറുവണ്ണൂര്‍ കണ്ടീത്താഴ- മേപ്പയ്യൂര്‍ റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡില്‍ മരം വീണു; അഗ്നിരക്ഷാ, ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ മുറിച്ചു മാറ്റി
ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ ഗതാഗതത്തിന് തടസ്സമായി റോഡില്‍ വീണ മരം മുറിച്ചുമാറ്റി. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ കണ്ടീത്താഴ- മേപ്പയ്യൂര്‍ റോഡില്‍ വീണ മരമാണ് പേരാമ്പ്ര അഗ്നിരക്ഷാസേനയുടെയും ചെറുവണ്ണൂരിലെ ദുരന്ത നിവാരണ സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ മുറിച്ചു മാറ്റിയത്.
അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ അന്റ് റെസ്‌ക്യു ഓഫീസ്സര്‍മാരായ മനോജ് പി.വി, ശ്രീകാന്ത് കെ, രഗിനേഷ് കെ, അശ്വിന്‍ ഗോവിന്ദ് എം.ജി, ഹോംഗാര്‍ഡ് രാജീവന്‍ എ.എം എന്നിവരും സിവില്‍ ഡിഫന്‍സ് അംഗം ഷിജു എം, ദുരന്ത നിവാരണ സേനാംഗങ്ങളായ കെ.എം ദിജേഷ്, ഉദേഷ് കെ, എ.സി നാരായണന്‍, ഷിജു മച്ചലത്ത്, ശ്രീജിത്ത്, അജേഷ് കെ.കെ എന്നിവരും പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കെ.എസ്.ഇ.ബി ലൈനിന് കേടുപാടുകള്‍ വരാത്തവിധം വളരെ ബുദ്ധിമുട്ടിയാണ് സേനയും നാട്ടുകാരും മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.