നാളത്തെ കോൺഗ്രസ് ഹർത്താൽ; കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ജില്ലയില്‍ നാളെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച (17/11/24) കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടി അതില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ചേവായൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍.
Summary: The Traders and Industry Coordinating Committee will not cooperate with the hartal announced by the Congress in Kozhikode district