തൊഴിൽ നികുതി ഭീമമായി വർദ്ധിപ്പിച്ചെന്ന് ആരോപണം; വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതി


വില്ല്യാപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി വില്യാപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തൊഴിൽ നികുതി ഭീമമായി വർദ്ധിപ്പിച്ചത് പിൻവലിക്കുക, ഹരിത കർമ്മസേനയുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപനങ്ങളെ യൂസർ ഫീ നൽകുന്നതിൽ നിന്നും ഒഴിവാക്കുക, മുഴുവൻ സ്ഥാപനത്തിന് മുൻപിലും വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്ന നിബന്ധന പിൻവലിക്കുക, ചെവ്വാഴ്ച ദിവസത്തെ പച്ചക്കറി ചന്ത പൂ4ണ്ണമായും എടുത്ത് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

പ്രതിഷേധ പ്രകടനത്തിന് ശേഷം പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന ധർണ യൂണിറ്റ് പ്രസിഡണ്ട് ഇ പി ഫൈസൽ ഉദ്ഘാടനം ചെയ്തു. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. സി കെ ശ്രീജേഷ്, അക്ഷരം സുരേന്ദ്രൻ, വട്ടക്കണ്ടി കുഞ്ഞമ്മദ് , ആനന്ദ് കുമാർ , എൻ എം രാജീവൻ , ആർ കെ രമേശ് ചന്ദ്രൻ , വിനോദൻ . ബാബു മേമുണ്ട തുടങ്ങിയവർ സംസാരിച്ചു.