അഴിയൂർ ദേശീയ പാതയിൽ ആൽമരത്തിൻ്റെ ശിഖരം മുറിഞ്ഞു വീണു; ഒഴിവായത് വൻ അപകടം


അഴിയൂർ: ദേശീയ പാതയിൽ അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപം പടിഞ്ഞാറ് ബസ്റ്റോപ്പിന്റെ മുൻപിലുള്ള ആൽമരത്തിൻ്റെ ശിഖരം മുറിഞ്ഞ് വീണു. ഇന്നലെ രാത്രി 8.40 ന് ആയിരുന്നു മരക്കൊമ്പ് മുറിഞ്ഞു വീണത്. ബസ് സ്റ്റോപ്പിൽ ആരുമില്ലാത്തത്തിനാലാണ് വലിയ ദുരന്തം ഒഴിവായത്.

ഇടതടവില്ലാതെ വാഹനങ്ങളോടുന്ന സമയത്തായിരുന്നു സംഭവം. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
ചോമ്പാല പോലീസും
വടകര ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മരക്കൊമ്പ് മുറിച്ച് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. ദേശീയ പാതയോരത്ത് അപകടകരമായ മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.