ലോകം ഖത്തറിൽ ചുറ്റിയ കാലം; അശ്റഫ് തൂണേരിയുടെ പുസ്തകം പുറത്തിറക്കി
നാദാപുരം: മാധ്യമ പ്രവർത്തകൻ അശ്റഫ് തൂണേരിയുടെ ലോകം ഖത്തറിൽ ചുറ്റിയ കാലം എന്ന പുസ്തകം പുറത്തിറക്കി. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കുഞ്ഞാമിന ആലിക്കുട്ടിക്ക് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു.
തൂണേരി ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. സോമൻ കടലൂർ സാംസ്കാരിക പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡൻ്റ് വിമൽ കുമാർ കണ്ണങ്കൈ ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ്, പഞ്ചായത്ത് അംഗം ടി എൻ രഞ്ജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി എം നാണു, കനവത്ത് രവി, നെല്ലിയേരി ബാലൻ, കെ എം സമീർ, പി രാമചന്ദ്രൻ, ശ്രീജിത്ത് മുടപ്പിലായി, കെ പി സുധീഷ്, എ എ ബഷീർ, കെ നാണു, എഴുത്തുകാരായ ശ്രീനിവാസൻ തൂണേരി, ജെറിൻ തൂണേരി എന്നിവർ സംസാരിച്ചു.

അശ്റഫ് തൂണേരി മറുമൊഴി നടത്തി. മുക്രി വിത്ത് ചാമുണ്ടി ഡോക്യുമെൻ്ററി പ്രകാശനവും ബാബു ഭായ്, ലത എന്നിവരുടെ ഗാനവിരുന്നും അരങ്ങേറി.