വെടിയേറ്റിട്ടും ശൗര്യം വിടാതെ കടുവ, ഒടുവില്‍ മയങ്ങി വീണ് കീഴടങ്ങല്‍; വയനാട് പടിഞ്ഞാറത്തറയില്‍ പിടികൂടിയ കടുവയെ ബത്തേരിയിലേക്ക് കൊണ്ടുപോയി (വീഡിയോ കാണാം)


മാനന്തവാടി: പ്രദേശവാസികളെ ഭയത്തിന്റെ മുള്‍മുനയിലാക്കിയ ദിവസങ്ങള്‍ക്ക് ശേഷമാണ് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടി വെച്ച് വീഴ്ത്തിയത്. വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച് കൊന്ന കടുവയെ തന്നെയാണ് പിടികൂടിയതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായ ആശ്വാസമായി. വലിയ പരിശ്രമത്തിനൊടുവിലാണ് കടുവയെ കീഴടക്കിയത്.

മൂന്ന് ദിവസം മുമ്പാണ് പുതുശ്ശേരി വെള്ളാരംകുന്നില്‍ കടുവ കര്‍ഷകനെ കൊന്നത്. പള്ളിപ്പുറത്ത് തോമസാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. കൃഷിയിടത്തില്‍ വച്ച് കടുവ തോമസിനെ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ തോമസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.


Also Read: തിയേറ്റര്‍ ഹിറ്റില്ലെങ്കിലും മലയാളികളുടെ പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുള്ളവരില്‍ മോഹന്‍ലാല്‍; ലിസ്റ്റില്‍ ഇടംനേടാനാകാതെ ദുല്‍ഖര്‍ സല്‍മാന്‍-ഓര്‍മാക്‌സിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് വിശദാംശങ്ങള്‍ അറിയാം


തുടര്‍ന്ന് ജനകീയ പ്രതിഷേധം രൂക്ഷമായതോടെയാണ് കടുവയെ പിടിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളുമായി വനംവകുപ്പും പൊലീസും രംഗത്തെത്തിയത്. കടുവയെ കണ്ടെത്തിയ ഉടന്‍ ആറ് റൗണ്ടാണ് വെടി വെച്ചത് എന്ന് ഡി.എഫ്.ഒ പറഞ്ഞു. ഇന്ന് രാവിലെ നാട്ടുകാരാണ് കടുവയെ വീണ്ടും കണ്ടത്.


Viral News: ‘അച്ഛന് ഞാന്‍ ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല, 2023 ആയെങ്കിലും ഇപ്പോഴും പലര്‍ക്കും കുലസ്ത്രീ സങ്കല്‍പ്പം ഉണ്ട്’; സ്ത്രീകളോടുള്ള മലയാളികളുടെ മോശം സമീപനത്തിനെതിരെ തുറന്ന് പ്രതികരിച്ച് യുവതാരം നയന എല്‍സ


വെടികൊണ്ടെങ്കിലും കടുവയുടെ ശൗര്യത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. എന്നാല്‍ മയക്കുവെടിയുടെ ശക്തിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കടുവയ്ക്ക് കഴിഞ്ഞില്ല. കടുവ മയങ്ങി വീണതോടെ ഉടന്‍ വനംവകുപ്പ് ജീവനക്കാര്‍ കടുവയെ വാഹനത്തിലേക്ക് മാറ്റി. തുടര്‍ന്ന് കടുവയെ ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

വീഡിയോ കാണാം: