കടുവാപ്പേടിയിൽ തിരുവമ്പാടി കൂടരഞ്ഞിക്കാർ; കടുവയെ കണ്ട് പേടിച്ചോടുമ്പോള്‍ വീണ് വീട്ടമ്മയ്ക്ക് പരിക്ക്
തിരുവമ്പാടി: കൂടരഞ്ഞിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. ആടിനെ തീറ്റാൻ പോയ വീട്ടമ്മയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട് പേടിച്ചു ഓടുംവഴി പൈക്കാട് ഗ്രേസിക്ക് വീണ് പരിക്കു പറ്റി. വീട്ടമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ കൂടരഞ്ഞി പത്താം വാർഡ് കൂരിയോട് ഭാഗത്തു വെച്ചായിരുന്നു സംഭവം. വീടിനടുത്ത പറമ്പിലേക്ക് ആടിനെ തീറ്റാൻ പോയപ്പോള്‍ ആടിനെ പിടിക്കാൻ കടുവ വനെന്നും ആടുകള്‍ ചിതറി ഓടിയെന്നും താനും ഓടി രക്ഷപെടുകയായിരുന്നെന്നും പരിക്കേറ്റ ഗ്രേസി പറഞ്ഞു. ഗ്രേസിയെ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസേഫ് സന്ദർശിച്ചു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും നാളെ കൂടു വെക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും ആദർശ് പറഞ്ഞു. രണ്ടാഴ്ച മുൻപ് ആടിനെയും പട്ടിയെയും വന്യജീവി കടിച്ചു കൊന്നിരുന്നു. കാല്പാടുകള്‍ കണ്ട് പുലിയാണെന്നായിരുന്നു സ്ഥിരീകരണം. തുടർന്നു വിവിധ സ്ഥലങ്ങളില്‍ ഫോറസ്റ്റ് സിസിടിവി വച്ചെങ്കിലും ഒന്നും കണ്ടത്താനായില്ലന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
Summary: The tiger came down in Tiruvambadi Koodaranji; Housewife fell and got injured after seeing a tiger