മയ്യഴിക്ക് ഇനി ഭക്തിയുടേയും ആഘോഷത്തിന്റെയും നാളുകൾ; മാഹി സെന്റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ തിരുനാൾ മഹോത്സവം ശനിയാഴ്ച തുടങ്ങും
മാഹി: സെന്റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ തിരുനാൾ മഹോത്സവം ഒക്ടോബർ അഞ്ചു മുതൽ 22 വരെ നടക്കും. അഞ്ചിനു രാവിലെ 11.30ന് തിരുനാളിന് കൊടിയേറുമെന്ന് കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ വടകരയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14, 15 തിയ്യതികളിലാണ് പ്രധാന ഉത്സവം. ഉത്സവം മാഹിയിലാണ് നടക്കുന്നതെങ്കിലും വടകരകാർക്കും മാഹിപ്പള്ളി പെരുന്നാൾ ആഘോഷത്തിന്റേതാണ്. വടകരയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പടെ വിശുദ്ധ അമ്മ ത്രേസ്യയെ പ്രാർത്ഥിക്കാനും തിരുനാൾ കാഴ്ചകൾ കാണാനും എത്താറുണ്ട്.
5ന് കൊടിയേറ്റ ദിവസം ഉച്ചയ്ക്ക് 12ന് വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവ നടക്കും. രൂപത വികാരി ജനറൽ മോൺ. ജെൻസൻ കാർമികത്വം വഹിക്കും. ആറിനു രാവിലെ ഏഴിനും ഒന്പതിനും ദിവ്യബലിക്ക് ഫാ.ആന്റോ എസ്‌ജെ കാർമികത്വം വഹിക്കും. രാവിലെ 11ന് ദിവ്യബലിക്ക് ഫാ. എ. മുത്തപ്പൻ, ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലിക്ക് ഫാ. ജോസഫ് അനിൽ, വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. പോൾ എജെ എന്നിവർ കാർമികത്വം വഹിക്കും. ഒക്ടോബർ ഏഴു മുതൽ 11 വരെ രാവിലെ ഏഴിന് ദിവ്യബലി. വൈകുന്നേരം ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഛാന്ദാ ബിഷപ് മാർ എഫ്രേം നരികുളം, ഫാ. ഷിജോയ് ആൻഡ് ഫാ. ഷാന്റോ, ഫാ. ജോൺ വെട്ടിമല, ഫാ. കെ.ജോൺസൺ, ഫാ. ഡാനി ജോസഫ് എന്നിവർ കാർമികത്വം വഹിക്കും.
12ന് രാവിലെ ഏഴിനും ഒന്പതിനും ദിവ്യബലി-ഫാ. ആന്റണി പാലിയത്തറ, 11ന് ദിവ്യബലി-ഫാ. സുധീപ് എം, ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലി-ഫാ. ജോൺ ബാപ്റ്റിസ്റ്റ് എസ്, വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന-ഫാ. ഷോബി ജോർജ്.13ന് രാവില ഏഴിനും എട്ടിനും നടക്കുന്ന ദിവ്യബലിക്ക് ഫാ. മെൽവിൻ ദേവസി കാർമികത്വം വഹിക്കും. 11ന് ഫാ. ആന്റണി കുരിശിങ്കൽ ഒഎഫ്എം, ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ. പാസ്‌കൽ എന്നിവർ ദിവ്യബലിക്ക് കാർമികത്വം വഹിക്കും. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് പോണ്ടിച്ചേരി അതിരൂപത ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കലിസ്റ്റ് കാർമികത്വം വഹിക്കും.
14ന് രാവിലെ ഏഴിനും 10നും ദിവ്യബലി-ഫാ. നോബിൾ ജൂഡ് എംജെ. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ കാർമികനാകും. 15ന് പുലർച്ചെ ഒന്നു മുതൽ രാവിലെ ആറുവരെ ശയനപ്രദക്ഷിണം. തുടർന്ന് ദിവ്യബലി. രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ ദിവ്യബലി, നൊവേന എന്നിവയ്ക്ക് കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലി-ഫാ. ടോണി ഗ്രേഷ്യസ്. വൈകുന്നേരം അഞ്ചിന് സ്‌നേഹസംഗമം.16 മുതൽ 18 വരെ രാവിലെ ഏഴിന് ദിവ്യബലി. വൈകുന്നേരം ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. ഡിലു റാഫേൽ എംഎംഐസി, ഫാ. ഫ്രാൻസിസ് മരോട്ടിക്കപറന്പിൽ, ഫാ. ഷാജു ആന്റണി എന്നിവർ കാർമികത്വം വഹിക്കും.
19ന് രാവലിലെ ഏഴിനും ഒന്പതിനും ദിവ്യബലി-ഫാ. റോബിൻ ഒഎഫ്എം, 11ന് ദിവ്യബലി-ഫാ. ആഷ്ലിൻ കളത്തിൽ, മൂന്നിന് ദിവ്യബലി-ഫാ. ലാൽ ഫിലിപ്പ്. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന-ഫാ. ജിജു പള്ളിപ്പറന്പിൽ. 20ന് രാവിലെ ഏഴിനും ഒന്പതിനും ദിവ്യബലി-ഫാ. ജോമോൻ സി, 11ന് ദിവ്യബലി-ഫാ. പോൾ പേഴ്‌സി, മൂന്നിന് ദിവ്യബലി-ഫാ. തോംസൺ കെ. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം കാർമികത്വം വഹിക്കും.
[mid5]
21ന് രാവിലെ ഏഴിന് ദിവ്യബലി. ആറിന് ആഘോഷമായ ദിവ്യബലി, നൊവേന-ഫാ. സജീവ് വർഗീസ്. 22ന് രാവിലെ ദിവ്യബലി-ഫാ. നോബിൾ എംഎംഐസി, ഒന്പതിന് ദിവ്യബലി, നൊവേന-ഫാ. ഫ്രെഡിൻ ജോസഫ്, 10.30ന്-കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്.
വാർത്താസമ്മേളനത്തിൽ പ്രസ് ആൻഡ് മീഡിയ കൺവീനർ ജാക്‌സൺ ജെയിംസ്, കമ്മറ്റിയംഗം. ടി.വി.ഡിസ്ൺ എന്നിവർ പങ്കെടുത്തു.
[mid6]
Description: The Thirunal festival will begin on Saturday at the Mahi St. Teresa Basilica pilgrimage center