നടുവണ്ണൂര്‍ ഫെസ്റ്റ്: മൂന്നാംഘട്ട നറുക്കെടുപ്പില്‍ വിജയികള്‍ ഇവരാണ്; സമ്മാനം കിട്ടിയിട്ടില്ലെങ്കില്‍ വിഷമിക്കേണ്ട, ഒക്ടോബര്‍ 31വരെ അവസരമുണ്ട്
നടുവണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നടുവണ്ണൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റിന്റെ ഭാഗമായുള്ള മൂന്നാം ആഴ്ചയിലെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി എകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ചന്ദ്രന്‍ വിക്ടറി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഷബീര്‍ നിടുങ്ങണ്ടി സ്വാഗതം പറഞ്ഞു. എ.പി.ഷാജിമാസ്റ്റര്‍, അഷ്‌റഫ് പുതിയപ്പുറം, ബ്ലോക്ക് മെമ്പര്‍ എം.കെ.ജലീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ബൈജു പി.ജി.നന്ദി രേഖപ്പെടുത്തി.
ഗാര്‍ഡന്‍ ബെഞ്ച്, ഗ്യാസ് സ്റ്റൗ, മിക്‌സി, കുക്കര്‍, ഫാന്‍, അയേണ്‍ ബോക്‌സ്, ഡിന്നര്‍ സെറ്റ് തുടങ്ങിയ സമ്മാനങ്ങളാണ് നറുക്കെടുപ്പ് വിജയികളെ കാത്തിരിക്കുന്നത്.
നറുക്കെടുപ്പ് വിജയികള്‍:
1.ഗാര്‍ഡന്‍ ബെഞ്ച്്- അജിത്, c/o കനാലി
2 ഗ്യാസ് സ്റ്റൗ- ലൈല മെഹ് വിന്‍ clo വിക്ടറി്
3 മിക്സി- പ്രജോഷ് വാകയാട്, clo മോഡേണ്‍ ഫര്‍ണിച്ചര്‍
4.കുക്കര്‍-രേഖ പ്രസാദ്, c/o ന്യൂസന ഫാന്‍സി ആന്റ് ഫൂട്ട്‌വേര്‍
5. ഫാന്‍- സനിന്‍, c/o മലബാര്‍ ചിക്കന്‍ സ്റ്റാള്‍
6. അയേണ്‍ ബോക്സ്- അര്‍ഷാദ്.പി.
7. ഡിന്നര്‍സെറ്റ്- അസീസ്.ഇ.സി clo ന്യൂസന ഫാന്‍സി
രണ്ട് മാസം നീളുന്ന വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ഒക്ടോബര്‍ 31 വരെയുള്ള എല്ലാ ആഴ്ചകളിലും നറുക്കെടുപ്പ് നടത്തും. ബംബര്‍ സമ്മാനമായ ആള്‍ട്ടോ കാര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
നടുവണ്ണൂരിലെ വ്യാപാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപാരോത്സവം നടത്തുന്നത്. വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും നടുവണ്ണൂര്‍ പൂര്‍ണ്ണമായി വ്യാപാരസൗഹൃദമായിട്ടില്ല. സമീപ നഗരങ്ങളില്‍ ലഭിക്കുന്ന എല്ലാ വസ്തുക്കളും നടുവണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിലും ലഭ്യമാണ്. ഇക്കാര്യം നടുവണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുകയുമാണ് ഫെസ്റ്റിന്റെ പ്രാഥമിക ലക്ഷ്യം. ബെല്ല ഫര്‍ണിച്ചര്‍ ആണ് നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റിന്റെ മുഖ്യ പ്രായോജകര്‍.
വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി സാന്ത്വനം ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത 402 അംഗങ്ങളുടെയും കടകളില്‍ സാന്ത്വനം പദ്ധതിക്കായി പണം സമാഹരിക്കാനുള്ള പെട്ടി വക്കും. ഓരോ കടക്കാരനും കുറഞ്ഞത് ഒരു രൂപയോ അതിന് മുകളിലുള്ള തുകയോ ദിവസവും നിര്‍ബന്ധമായി ഈ പെട്ടിയില്‍ നിക്ഷേപിക്കും. ഒരു മാസം കൊണ്ട് ഒരു ലക്ഷം രൂപ ഇതുവഴി സമാഹരിക്കുകയും ഈ തുക സാന്ത്വനം പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കും. നടുവണ്ണൂര്‍ പഞ്ചായത്തിലെ പതിനാറ് വാര്‍ഡ് അംഗങ്ങളുടെയും സഹകരണത്തോടെയാണ് അര്‍ഹരായവരെ കണ്ടെത്തി തുക കൈമാറുക.
പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, രക്തദാന ക്യാമ്പ്, നേത്രപരിശോധനാ ക്യാമ്പ്, വ്യാപാരികളുടെ കുടുംബസംഗമം എന്നിവയും നടുവണ്ണൂര്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.