ചെരണ്ടത്തൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയ നേതാവ്; ആർ നാരായണൻ നമ്പ്യാരുടെ മൂന്നാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു


മണിയൂർ: ചെരണ്ടത്തൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് നിർണായ പങ്കുവഹിച്ച സഖാവ് ആർ നാരായണൻ നമ്പ്യാരുടെ മൂന്നാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചരമദിനത്തോ ടനുബന്ധിച്ച് എൽ.പി, യു.പി വിദ്യാർത്ഥികൾക്കുള്ള പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ മത്സരങ്ങളും
15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരം, പൊതു ജനങ്ങൾക്കായുള്ള ബാഡ്മിന്റൺ മത്സരം എന്നിവയും സംഘടിപ്പിച്ചു.

വിവിധ മത്സരങ്ങളിലെ ജനകീയ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
ചരമദിനത്തോടനുബന്ധിച്ച് ഒക്ടോബർ 31ന് വൈകുന്നേരം മൂന്ന് മണിക്ക്‌ നടന്ന കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം പ്രശസ്ത സിനിമ നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. അഡ്വ ആർ.സുഭാഷ് അധ്യക്ഷത വഹിച്ചു. സഖാക്കൾ പി.കെ ദിവാകരൻ മാസ്റ്റർ, കെ.എം. ബാലൻമാസ്റ്റർ എന്നിവർ സംസാരിച്ചു.

വിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കുള്ള അനുമോദനവും ചടങ്ങിൽ നിർവഹിച്ചു. വിവിധ പരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. തുടർന്ന് ബിനീഷ് മണിയൂർ, ലിസ്ന& ടീം അവതരിപ്പിച്ച നാടൻപാട്ട് അരങ്ങേറി.

Summary: The leader who raised the Communist Party in Cherandathur; The third death anniversary of R Narayanan Nambiar was observed with various programmes