തപാല്‍പ്പെട്ടിയിലൂടെ പേഴ്‌സ് തിരിച്ചേല്‍പ്പിച്ചൊരു മാന്യനായ കള്ളന്‍! ‘പണം പോയെങ്കിലും എ.ടി.എം ഉള്‍പ്പെടെ മറ്റുരേഖകള്‍ കിട്ടിയല്ലോ’, ആശ്വാസത്തില്‍ പോക്കറ്റടിക്കാരന് നന്ദിയറിയിച്ച് ഉടമ


കോഴിക്കോട്: പോക്കറ്റടിച്ച പേഴ്സില്‍ നിന്നും പണം മാത്രമെടുത്ത് മറ്റു രേഖകള്‍ തപാലില്‍ തിരികെ ഏല്‍പ്പിച്ച മോഷ്ടാവിന് നന്ദി അറിയിച്ച് ഉടമസ്ഥന്‍.

ചെക്യാട് പാറക്കടവ് സ്വദേശിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവാണ് പേഴ്സ് തിരികെയേല്‍പ്പിച്ച കള്ളന് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചത്. മോഷ്ടിക്കപ്പെട്ട പേഴ്‌സില്‍ നിന്നും പണം മാത്രം എടുത്ത് പേഴ്സ് തപാല്‍ ബോക്സില്‍ നിക്ഷേപിക്കുകയായിരുന്നു കള്ളന്‍.

ചിന്തന്‍ശിബിരം കഴിഞ്ഞു മടങ്ങവെ കോഴിക്കോട് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് മോഹനന്റെ പേഴ്സ് കാണാതായത്. വണ്ടികൂലിയും മറ്റ് തിരിച്ചറിയല്‍ രേഖകളും അടക്കം പേഴ്സിലാണ് സൂക്ഷിച്ചിരുന്നത്. ഒടുവില്‍ തിരികെ വരാന്‍ പണമില്ലാതായതോടെ കൂടെയുള്ള പ്രവര്‍ത്തകരില്‍ നിന്നും പണം വാങ്ങി വീട്ടിലെത്തുകയായിരുന്നെന്ന് മോഹനന്‍ പറയുന്നു.

പുതിയ തിരിച്ചറിയല്‍ രേഖകള്‍ക്ക് അപേക്ഷിക്കാന്‍ ഒരുങ്ങവെയാണ്. കോഴിക്കോട് തപാല്‍ ഓഫീസില്‍ നിന്നും ഫോണ്‍വന്നത്. പേഴ്സ് ലഭിച്ചിട്ടുണ്ട്, എന്നാല്‍ പണം അതിലില്ലെന്നും വിളിച്ചയാള്‍ അറിയിച്ചു. ഇതോടെയാണ് പണം മാത്രമെടുത്ത് കാര്‍ഡുകളും രേഖകളും തിരിച്ചു നല്‍കിയ പോക്കറ്റടിക്കാരനോട് സോഷ്യല്‍മീഡിയ വഴി മോഹനന്‍ നന്ദിയറിയിച്ചത്.

summery: the thief returned the pocketed wallet to the post office and thanked the owner