കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ സിംഗിള്‍ സ്പാനില്‍ പാലം പണിയും; കക്കയം ഡാം സൈറ്റ്- എകരൂല്‍ റോഡിലെ തെച്ചിപ്പാലം പ്രവൃത്തി നവംബറില്‍ പൂര്‍ത്തീകരിക്കും
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ്- എകരൂല്‍ റോഡിലെ തെച്ചിപ്പാലം പ്രവൃത്തി നവംബറില്‍ പൂര്‍ത്തീകരിക്കും. പാലം നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. പ്രവൃത്തിയുടെ നിര്‍മ്മാണ കാലാവധി 12 മാസമാണ്.
നിലവിലുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പൈല്‍ ഫൗണ്ടേഷനോട് കൂടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ 12.90 മീറ്റര്‍ നീളമുള്ള സിംഗിള്‍ സ്പാനില്‍ ആണ് പാലം. 7.50 മീറ്റര്‍ ക്യാരേജ് വേയും ഇരുവശത്തും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 11മീറ്റര്‍ വീതിയിലുമാണ് പാലം വിഭാവനം ചെയ്തിട്ടുള്ളത്.
കക്കയം ഭാഗത്തേക്ക് 70 മീറ്റര്‍ അപ്രോച്ച് റോഡും എകരൂല്‍ ഭാഗത്തേക്ക് 50 മീറ്റര്‍ അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നുണ്ട്. പ്രവൃത്തി പുരോഗതി കെ. എം സച്ചിന്‍ ദേവ് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. മണ്ഡലം വികസന സമിതി കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
Summary: The Thechipalam work on Kakkayam Dam Site-Ekarul road will be completed in November