പേരാമ്പ്ര ആസ്ഥാനമാക്കി താലൂക്ക് രുപീകരിക്കണം; കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനം


പേരാമ്പ്ര: മലയോര മേഖലയുടെ കേന്ദ്രമായ പേരാമ്പ്ര ആസ്ഥാനമാക്കി താലൂക്ക് രൂപീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഒ.എ ) പേരാമ്പ്ര ഏരിയാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം എം.ശ്രീഹരി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സി.എച്ച്..ഹബി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി രാജീവന്‍, ഷാജി എം. സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി ഡോ: സഫല ഫാറൂക്ക് (പ്രസിഡണ്ട്), സൂരജ് പി.ജി, ഡോ.റീജ.വി.പി (വൈസ് പ്രസിഡന്റ്), എന്‍. നിതേഷ് (സെക്രട്ടറി), ഡോ: സുഗേഷ് കുമാര്‍ ജി.എസ്, ഡോ.സജിത്ത് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.