‘ഒത്തുതീര്‍പ്പിനില്ല, സമരം തുടരും’; കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ കുടികിടപ്പ് സമരം നടത്തുന്ന ആദിവാസി യുവതിയെ തഹസില്‍ദാര്‍ സന്ദര്‍ശിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ആദിവാസി യുവതിയുടെ കുടികിടപ്പ് സമരം തഹസില്‍ദാര്‍ യുവതിയുമായി ചര്‍ച്ച നടത്തി. പഞ്ചായത്ത് അധികൃതരുമായും കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണിയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശിയും ചേര്‍ന്ന് സ്ഥലത്തെത്തി ചര്‍ച്ച നടത്തി.

സരോജിനിയെ ഭൂരഹിത ഭവന രഹിത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പഞ്ചായത്ത് ലൈഫ് മിഷന് നല്‍കിയിട്ടുള്ളതിനാല്‍ സ്ഥലവും വീടും സര്‍ക്കാര്‍ അനുവദിച്ച് ലഭിക്കുന്നതുവരെ മുതുകാട് ട്രൈബല്‍ കോളനി അല്ലെങ്കില്‍ കോഴിക്കോട് അഭയം എന്നിവിടങ്ങളില്‍ എവിടെയെങ്കിലും സുരക്ഷിതമായി താമസത്തിനായി മാറ്റാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. എന്നാല്‍ സരോജിനി അതിന് തയാറാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ച അവസാനിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ അമ്മദ്, വില്ലേജ് ഓഫീസര്‍ കെ.പി ഹരിദാസന്‍, ട്രൈബല്‍ ഉദ്യോഗസ്ഥര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

summary: the Tahsildar held discussion with the tribal woman who was on a tenancy strike in front of the koorachund panchayath office