ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു; നിമിഷ നേരത്തിന്റെ വ്യത്യാസം വന്‍ അപകടം ഒഴിവായി


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു. ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂളിനും ഹൈസ്‌കൂളിനും ഇടയിലുള്ള മതിലാണ് ഇന്ന് രാവിലെയോടെ പൊളിഞ്ഞു വീണത്. സ്‌കൂള്‍ ഇന്റട്രവെല്‍ സമയത്തിന് തൊട്ടുമുന്നെ ആയതിനാല്‍ വന്‍ അപകടം ഒഴിവായി.

വര്‍ഷങ്ങള്‍ പഴക്കമുള്ള മതിലിന്റെ ബലക്ഷയമാണ് തകരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊളിഞ്ഞ മതിലും അതിനോട് ചേര്‍ന്നുള്ള ഭാഗവും നാളെ തന്നെ മാറ്റിപ്പണിയാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

മതിലിനോട് ചേര്‍ന്ന് മരങ്ങള്‍ ഉള്ളതിനാല്‍ ഒഴിവു സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെയൊക്കെ കളിക്കുന്നതാണ്. ക്ലാസ് നടക്കുന്ന സമയമായതിനാലാണ് ആര്‍ക്കും പരിക്കുകള്‍ സംഭവിക്കാതിരുന്നതെന്ന് വാര്‍ഡ് മെമ്പര്‍ എ ബാലകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവിതാ വി.പി, പഞ്ചായത്തിലെ സങ്കേതിക വിഭാഗം പ്രവര്‍ത്തകര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

summery: the surrounding wall of the school should be demolished