‘തുടക്കം കേക്ക് വില്പനയിൽ നിന്ന് , ഇന്ന് യുഎഇയിലെ അറിയപ്പെടുന്ന കോസ്മെറ്റിക് ബിസിനസിന് ഉടമ’; ഇരിങ്ങണ്ണൂർ സ്വദേശിനി സുവൈബത്തുൽ അസ്ലമിയയുടെ വിജയ വഴി പുതിയ സംരഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാം


നാദാപുരം: പെൺകുട്ടികൾക്ക് വാശി പാടില്ലെന്ന് പറയുന്നവരുണ്ട്. പക്ഷെ ഇരിങ്ങണ്ണൂർ പാലപ്പറമ്പത്ത് സുവൈബത്തുൽ അസ്ലമിയ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി കാണിച്ച വാശി വെറുതേ ആയില്ല. ഇന്ന് യുഎഇയിലടക്കം വേരുറപ്പിച്ച ബിസിനസ് സംരഭത്തിന്റെ ഉടമയായി അവർ.

കൊറേണ സമയത്ത് ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു അസ്ലമിയയുടെ ജീവിതത്തിലെ മാറ്റങ്ങൾക്ക് തുടക്കമായത്. ജീവിത പങ്കാളിയിൽ നിന്ന് സാമ്പത്തികമായി സഹായം ലഭിക്കാതെയായി. മക്കളെ പഠിപ്പിക്കണം, ഉപ്പാനെയും ഉമ്മാനെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി സ്വന്തം പേരിൽ ലൈസൻസ് എടുത്ത് കേക്ക് ബിസിനസ് ആരംഭിക്കുകയായിരുന്നെന്ന് അസ്ലമിയ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഡെലിവറി കഴിഞ്ഞ് കിടന്നിട്ടില്ല. കൃത്യം ഒരുമാസം കഴിഞ്ഞപ്പോഴാണ് കേക്ക് നിർമ്മാണത്തിലേക്ക് കടന്നതെന്നും കഠിനാദ്വാനമാണ് വിജയത്തിന് പിന്നിലെന്നും അസ്ലമിയ പറയുന്നു.

അസ്ലമിയ ദുബൈയിലെത്തിയതിന് ശേഷമാണ് കോസ്മെറ്റിക്സ് ബിസിനസ് ആരംഭിക്കുന്നത്. മക്കളുടെ പേരിലാണ് ബ്യൂട്ടി ക്രീം പുറത്തിറക്കിയത്. മക്കളുടെ ഭാ​ഗ്യം കൊണ്ട് അത് വിജയിച്ചെന്ന് അസ്ലമിയ പറഞ്ഞു. ഇന്ന് പല രാജ്യങ്ങളിൽ നിന്നും ഇവരുടെ കോസ്മെറ്റിക് ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ വിളിക്കുന്നുണ്ട്. സോഷ്യൽ മീഡികളിൽ സജീവമാണ് ഇവർ. നിരവധി ഫോളേവേർസാണ് അസ്ലമിയക്കുള്ളത്.

ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയായ അസ്ലമിയക്ക് പക്ഷെ ബിസിനസിലാണ് താല്പര്യം. ബിസിനസിൽ മാത്രമല്ല സിനിമാ മേഖലയിലും പയറ്റിത്തെളിഞ്ഞു കഴിഞ്ഞു. ഒമർ ലുലുവിന്റെ നല്ല സമയത്തിലെ നായികയായി അസ്ലമിയ അഭിനയിച്ചിരുന്നു. രക്ഷിതാക്കളും മക്കളും അസ്ലമിയക്ക് പിൻതുണയായി ഒപ്പമുണ്ട്.

Description: The success of Suwaibatul Aslamiya, a native of Iringanur, can serve as an example for those who want to start a new venture