പാറക്കുളങ്ങര ദഅവ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാട്ടിലെ അഭിമാന താരങ്ങളെ അനുമോദിച്ചു


മേപ്പയ്യൂര്‍: അരിക്കുളം പാറക്കുളങ്ങര ദഅവ സെന്റെറിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

അരിക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നിജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ ഇബ്രാഹിം അധ്യക്ഷനായി. വനമിത്ര അവാര്‍ഡ് ജേതാവ് രാഘവന്‍ ചെട്യാംകണ്ടി മുഖ്യ പ്രഭാഷണം നടത്തി. ദഅവ സെന്റര്‍ മുന്‍ പ്രസിഡണ്ട് സി കുഞ്ഞായി ഹാജി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

കുന്നുകുടി പോക്കര്‍, കെ.എം ഇബ്രാഹീം, അഷ്‌റഫ് വെള്ളോട്ട്, ടി.വി ഉസ്മാന്‍, സി.കെ സിദിഖ്, കെ.എം ജൈസല്‍ എന്നിവര്‍ സംസാരിച്ചു. റിയാസ് ഊട്ടേരി സ്വാഗതം പറഞ്ഞു.

summery: the students who achieved high marks in different examination were felicitated