വിദ്യാഭ്യാസ രംഗത്തും കലാരംഗത്തും മികച്ച വിജയം; വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സദസ്സ്


പാലേരി: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2021-22 വര്‍ഷത്തില്‍ വിവിധ പരീക്ഷകളിലും പരിപാടികളിലും മികച്ച വിജയം കൈവരിച്ച നിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എല്‍. എസ്.എസ്, യു.എസ്.എസ് ഉന്നത വിജയം നേടിയവരെയും, ശാസ്‌ത്രോത്സവം, കലാ കായിക മേളകളില്‍ വിജയം കൈവരിച്ചവരെയുമാണ് സ്‌കൂള്‍ അനുമോദിച്ചത്.

പരിപാടി പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആ.ബി കവിത, ഹെഡ് മാസ്റ്റര്‍ വി അനില്‍, സ്‌കൂള്‍ മാനേജര്‍ കെ വി കുഞ്ഞിക്കണ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി റീന, മെമ്പര്‍മാരായ കെ വി അശോകന്‍, പി ടി എ പ്രതിനിധികളായ പി പി സുരേഷ്, ബൈജു, ടി എന്‍ രമ്യ ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തുകൊണ്ടുള്ള ഘോഷയാത്രയും പരിപാടിയുടെ ഭാഗമായി നടന്നു.

summary: the students of vadakkumbatt hss were felicitated for achieving excellent results in examination and arts programs