മണലും എക്കലും നീക്കം ചെയ്യുന്നില്ല; പെരുവണ്ണാമൂഴി, കക്കയം ഡാമുകളുടെ സംഭരണശേഷി കുറഞ്ഞു, സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാവശ്യം ശക്തം


[top]

കൂരാച്ചുണ്ട്: പെരുവണ്ണാമൂഴി, കക്കയം ഡാമുകളുടെ സംഭരണശേഷി കുറഞ്ഞു. വർഷങ്ങളായി അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്യാത്തതിനാലാണ് സംഭരണശേഷി കുറഞ്ഞത്. ഇതിൽ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നു ആവശ്യം ഉയരുന്നു. 50 വർഷം മുൻപ് നിർമിച്ച പെരുവണ്ണാമൂഴി ഡാമിന്റെ സംഭരണശേഷി മണൽ നിറഞ്ഞ് 40% കുറഞ്ഞിരിക്കുകയാണ്.

ജപ്പാൻ സഹായ കുടിവെള്ള പദ്ധതി, പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി, ജല അതോറിറ്റി പദ്ധതി, ജലജീവൻ പദ്ധതി എന്നിവയ്ക്കും പെരുവണ്ണാമൂഴി ഡാമിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. സംഭരണശേഷി വർധിപ്പിച്ചില്ലെങ്കിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. അതിനാൽ സംഭരണശേഷി വർധിപ്പിക്കാൻ മണൽ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.