മരുതോങ്കര മുണ്ടകുറ്റി അയ്യപ്പക്ഷേത്രത്തിലെ കല്‍ വിളക്ക് തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്


മരുതോങ്കര: മുണ്ടക്കുറ്റി അയ്യപ്പക്ഷേത്രത്തിലെ കല്‍ വിളക്ക് നശിപ്പിച്ച നിലയില്‍. ക്ഷേത്ര നടയിലെ ഭഗവതി ക്ഷേത്രത്തിന് മുന്‍വശത്തുള്ള കല്‍വിളക്കാണ് അഞ്ച് ഭാഗങ്ങളാക്കി നിലത്തേക്ക് എറിഞ്ഞ നിലയിലുള്ളത്.

ഇന്നലെ രാവിലെ ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ പോയവരാണ് കല്‍വിളക്ക് നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടത്. ഒരു മീറ്ററോളം ദൂരത്തിലാണ് കല്‍വിളക്കിന്റെ ഭാഗങ്ങളുള്ളത്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മുറ്റത്ത് മൂന്ന് കല്‍വിളക്കുകള്‍ സ്ഥാപിച്ചത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ തൊട്ടില്‍പ്പാലം പോലീസ് പരിശോധന നടത്തി, വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Description: The stone lamp of the Maruthongara Mundakutty Ayyappa temple was broken