ആഴക്കടലിലും ആകാശത്തും തീരത്തും വിസ്മയം തീർത്ത് ജലസാഹസിക വിനോദമേള ; ബേപ്പൂർ ജലോത്സവം സമാപിച്ചു
ബേപ്പൂർ: ബേപ്പൂരിൽ നടന്ന അന്താരാഷ്ട്ര ജലോത്സവത്തിന്റെ രണ്ടാം സീസൺ സമാപിച്ചു. ജലസാഹസിക വിനോദ വൻജന പങ്കാളിത്തം ആയിരുന്നു ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് ജലോത്സവം നടത്തിയത്.
ജലകായികമേള, ജലഘോഷയാത്ര, സാഹസികമത്സരങ്ങൾ, കലാസന്ധ്യ, ഭക്ഷ്യമേള, മാർക്കറ്റ് തുടങ്ങിയവയൊക്കെ ഒരുക്കിയിരുന്നു. സിറ്റ് ഓൺ ടോപ്പ് കയാക്കിങ്, വൈറ്റ് വാട്ടർ കയാക്കിങ്, ബാംബൂ റാഫ്റ്റിങ് തുടങ്ങിയ സാഹസിക ഇനങ്ങൾക്ക് പുറമേ നാടൻ തോണികളുടെ തുഴച്ചിൽ മത്സരങ്ങൾ, വലവീശൽ, ചൂണ്ടയിടൽ എന്നിവയും നടത്തി മുന്നിര ഗായകരും നർത്തകരും പങ്കെടുത്ത കലാപരിപാടികളും അരങ്ങേറി.
ബുധനാഴ്ച വൈകിട്ട് ബേപ്പൂർ പുഴയിൽ നടന്ന ബോട്ടുകളുടെ ദീപാലംകൃതമായ ഘോഷയാത്ര കാണാൻ വലിയ തിരക്കായിരുന്നു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന്റെ അഭ്യാസപ്രകടനങ്ങളും നടന്നു. തൈക്കുടം ബ്രിഡ്ജ് അവതരിപ്പിച്ച സംഗീത നിഷയോടെയാണ് പരിപാടി അവസാനിച്ചത്.