എസ്.ടി.യു. ജില്ലാ കമ്മിറ്റി നടത്തുന്ന കലക്ട്രേറ്റ് മാര്‍ച്ചും കഞ്ഞിവെപ്പ് സമരവും വിജയിപ്പിക്കാനായി വാഹന പ്രചരണ ജാഥ; രണ്ടാം ദിനം തുറയൂരില്‍ നിന്ന് തുടക്കമായി


തുറയൂര്‍: എസ്.ടി.യു ജില്ലാ വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിനം ഇന്ന് തുറയൂരില്‍ നിന്ന് ആരംഭിച്ചു. വിലക്കയറ്റത്തിനും തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കുമെതിരെ ‘കുതിക്കുന്ന വിലക്കയറ്റം കിതക്കുന്ന ജനത’ എന്ന മുദ്രാവക്യമുയര്‍ത്തി എസ്.ടി.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന് നടത്തുന്ന കലക്ട്രേറ്റ് മാര്‍ച്ചിന്റെയും കഞ്ഞിവെപ്പ് സമരത്തിന്റെയും പ്രചരണാര്‍ത്ഥം എസ്.ടി.യു സംസ്ഥാന സെക്രട്ടറി യു. പോക്കറാണ് ജാഥ നയിക്കുന്നത്.

ജാഥയുടെ രണ്ടാം ദിവസമായ ഇന്നത്തെ ഉദ്ഘാടനം തുറയൂര്‍ പയ്യോളി അങ്ങാടിയില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ തെനങ്കാലില്‍ അബ്ദുറഹിമാന്‍ അധ്യക്ഷനായി.

എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.എം. കോയ, ജനറല്‍ സെക്രട്ടറി എന്‍.കെ.സി ബഷീര്‍ എന്നിവര്‍ ഉപനായകരും, ട്രഷറര്‍ എ.ടി. അബ്ദു മാനേജരുമായ ജാഥയുടെ ഡയറക്ടര്‍മാര്‍ എന്‍. സുബൈറും, എം.പി. അബ്ദുമോനും, കോര്‍ഡിനേറ്റര്‍മാര്‍ അഡ്വ. മുസ്തഫ കുന്നുമ്മലും സി.പി. കുഞ്ഞമ്മതുമാണ്.

എം.കെ.സി കുട്യാലി, മുജീബ് കോമത്ത്, പി.കെ. റഹിം, അസീസ് കുന്നത്ത്, ചന്ദ്രന്‍ കല്ലൂര്‍, സി.കെ. അസീസ്, ഇബ്രാഹിം തറമല്‍ എന്നിവര്‍ സംസാരിച്ചു.

എസ്.ടി.യു വിവിധ സെക്ഷനുകളെ പ്രതിനിധീകരിച്ച് ജാഥാ ലീഡര്‍ യു. പോക്കറിനെ ഹാരമണിയിച്ചു