കൊയിലാണ്ടി പൂക്കാട് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു; അപകട ശേഷം വണ്ടിയുമായി കടന്ന് യുവാവ്, അന്വേഷണം ഊർജിതമാക്കി പോലീസ് (വീഡിയോ കാണാം)


കൊയിലാണ്ടി: പൂക്കാട് പെട്രോൾ പമ്പിന് സമീപത്തുവെച്ച് സ്കൂട്ടറുകൾ തമ്മിലിടിച്ച് ഒരാൾക്ക് പരിക്ക്. അപകട ശേഷം സ്കൂട്ടറുമായി യുവാവ് കടന്നു കളഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു.

ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. മൂന്നിൽ സഞ്ചരിക്കുകയായിരുന്നു സ്കൂട്ടറിൽ പിറകെ വന്ന ജൂപ്പിറ്റർ സ്കൂട്ടർ ഇടിക്കുകയായിരുന്നു. പുറക്കാട്ടിരി സ്വദേശി മുഹമ്മദ് ഫായിസിനാണ് പരിക്കേറ്റത്. അപകടത്തിനിടയാക്കിയ നീല ജൂപ്പിറ്റർ ഓടിച്ച യുവാവ് അപകട ശേഷം കടന്നു കളഞ്ഞു.

സപ്തംബർ ആറാം തിയ്യതി രാവിലെയാണ് അപകടം നടന്നത്. മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടറും പിറകിലായി ജൂപ്പിറ്റർ സ്കൂട്ടറും കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാ​ഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. പൂക്കാട് പെട്രോൾ പമ്പിന് സമീപത്തുത്തിയപ്പോൾ ജൂപ്പിറ്റർ മുഹമ്മദ് സഞ്ചരിച്ച വാഹനത്തിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇയാൾ തെറിച്ച് റോഡികിലേക്ക് വീണു. തുടയെല്ല് പൊട്ടി ചികിത്സയിലാണ് മുഹമ്മദ്.

അപകടത്തിന്റെ ദൃശ്യങ്ങളിൽ പരിക്കുപറ്റിയോ എന്ന് നോക്കാനായി ‍ജൂപ്പിറ്റർ ഓടിച്ചിരുന്ന യുവാവ് വാഹനത്തിനരികലേക്ക് വരുന്നത് വ്യക്തമാണ്. എന്നാൽ ആളു കൂടിയതോടെ വാഹനവുമായി ഇയാൾ കടന്നു കളഞ്ഞു. നീല ടീ ഷർട്ട് ധരിച്ച യുവാവാണ് ജൂപ്പിറ്റർ സ്കൂട്ടർ ഓടിച്ചിരുന്നത്. യുവാവിനെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് സി.ഐ സുനിൽ കുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീഡിയോ കാണാം:

Summary: The scooters collided in koyilandy pookad. One person injured