കൊയിലാണ്ടി നടേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടര്‍ കളവ് പോയി; മോഷണ സംഘത്തിലുളളത് കൗമാര പ്രായക്കാരായ മൂന്ന് പേരെന്നു സംശയം; സി.സി.ടി.വി ദൃശ്യങ്ങൾ കാണാം
കൊയിലാണ്ടി: വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ കളവ് പോയി. നടേരി എളയടത്ത് മുക്ക് വടക്കുംപ്പാട്ട് പ്രണാമത്തില്‍ മുരളീധരന്റെ വീട്ടില്‍ നിന്നാണ് സ്കൂട്ടര്‍ മോഷ്ണം പോയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കും മൂന്നേ മുക്കാലിനും ഇടയിലാണ് മോഷ്ണം സംഭവിച്ചത്.
കൗമാര പ്രായക്കാരായ മൂന്ന് പേരാണ് മോഷണ സംഘത്തിലുളളത് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്. സമീപത്തെ വീട്ടിലെ സി.സി.ടീ.വി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടിച്ചത് മൂന്ന് പേരാണെന്നു മനസ്സിലാക്കിയത്.
മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നംഗ സംഘം വീട്ടുമുറ്റത്ത് നിന്ന് സ്കൂട്ടര്‍ തളളി കൊണ്ടു വന്നു താക്കോല്‍ ഇല്ലാതെ തന്നെ വാഹനം സ്റ്റാര്‍ട്ടാക്കി ഓടിച്ചു പോകുകയായിരുന്നു എന്ന് ഉടമ പറയുന്നു. നമ്പര്‍ പെയിറ്റ് ഓടിച്ചു മടക്കിയാണ് വാഹനം കൊണ്ടു പോയത്.
മുരളീധരന്റെ പരാതി പ്രകാരം കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി.സി. ടി.വി ദൃശ്യങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്.
സി.സി.ടി.വി ദൃശ്യങ്ങൾ കാണാം:
summary: the scooter that was parked in the backyard was stolen from koyilandy nadery